യോഹന്നാൻ 5:28-29

ഇതിങ്കൽ ആശ്ചര്യപ്പെടരുതു: കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും, തിന്മ ചെയ്തവർ ന്യായവിധിക്കായും; പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.


സമയത്തിനു ആരംഭമുണ്ടാകുന്നതിനു മുമ്പ് എന്തായിരുന്നു എന്നു കാണാനുള്ള അവസരം, ക്രിസ്ത്യാനിയായാലും അല്ലായിരുന്നാലും, നമുക്ക് കാണാനാകുന്ന ഒരു ദിവസം ഇതാ വരുന്നു. ബൈബിൾ ചിലർക്കു നിത്യജീവനും, മറ്റു ചിലർക്കു ന്യായവിധിയും വാഗ്ദാനം ചെയ്തിരിക്കുന്നു. “ഞാൻ മരിക്കുമ്പോൾ എനിക്ക് എന്തു സംഭവിക്കും,” എന്നു ചരിത്രത്തിൽ ഉടനീളം ഓരോ മനുഷ്യനും ചോദിച്ചിരുന്നു.

വളരെ മുമ്പ് വായിക്കാൻ ബൈബിളില്ലാതിരുന്ന സമയത്ത്, പ്രവചകനായ ഇയ്യോബ് പ്രകൃതിയെ ശ്രദ്ധിച്ചിരുന്നു. അവൻ ഒരു വൃക്ഷത്തിന്റെ പ്രത്യാശയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്, അത് എപ്രകാരമാണ് മുറിച്ചു വീഴ്ത്തപ്പെടുമ്പോൾ മരിക്കുന്നത്, അതിനു ശേഷവും വെള്ളത്തിന്റെ മണത്താൽ, പുതിയ ഇതളുകളെ വിരിയിച്ചു, ജീവങ്കലേയ്ക്ക് തിരികെ വരുന്നു. ഒരു വൃക്ഷത്തെപ്പോലെ, മനുഷ്യൻ വീണ്ടും ജീവങ്കലേയ്ക്ക് തിരികെ വരുമെന്ന് ഇയ്യോബ് അറിഞ്ഞിരുന്നു.

മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.

നീ വിളിക്കും, ഞാൻ നിന്നോട് ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.

ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ നീ ദൃഷ്ടിവെക്കുന്നില്ലയോ? (ഇയ്യോബ് 14:14-16)

ഒരുപക്ഷേ ഇയ്യോബിന് വായിക്കാൻ ഒരു ബൈബിൾ ഉണ്ടായില്ല എന്നുവന്നേക്കാം, എന്നാൽ അവന്റെ വീണ്ടെടുപ്പുകാരനായി മനുഷ്യ വർഗ്ഗത്തിൽപ്പെട്ടവൻ വരുമ്പോൾ ദൈവം അവനെ കല്ലറയിൽ നിന്നും ഉയിർപ്പിക്കുമെന്ന് അവൻ അറിഞ്ഞിരുന്നു.

അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ! ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു!

അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയിൽ സദാകാലത്തേക്കു കൊത്തിവെച്ചെങ്കിൽ കൊള്ളായിരുന്നു.

എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും, അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു;

എന്റെ ത്വൿ ഇങ്ങനെ നശിച്ച ശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. (ഇയ്യോബ് 19:23-26)

ആ പ്രവാചകൻ കർത്താവായ യേശുവിനേയും തന്റെ ജനങ്ങളുടെ ഉയിർപ്പിനെയുംക്കുറിച്ച് സംസാരിക്കുകയായിരുന്നു. വെളിപ്പാടിനാൽ നമ്മുടെ ശരീരങ്ങൾ മുഴുവനുമായി നശിച്ചു നാമാവശേഷമാകയില്ല എന്ന് അവൻ അറിഞ്ഞിരുന്നു, യേശുക്രിസ്തു നമ്മുടെ ശരീരത്തെ തിരികെക്കൊണ്ടുവരും. നമ്മുടെ സ്വന്ത കണ്ണുകൊണ്ടു തന്നെ നാം അവൻ വരുന്നതു കാണും. ദൈവത്തിന്റെ എല്ലാ ജനങ്ങളും ആ മഹത്തായ ദിവസത്തിന്റെ ആഗമനത്തിനായി കാത്തിരിക്കുന്നു.

എന്നിരുന്നാലും, ദൈവം ഉണ്ട് എന്നതുപോലെ, സാത്താൻ ഉണ്ട് എന്നത് തീർച്ചയാണ്; സ്വർഗ്ഗം ഉണ്ട് എന്നത് തീർച്ചയായിരിക്കുന്നതുപോലെ, ഒരു നരകവുമുണ്ട്. അതിലെ അവകാശവാദങ്ങൾ നമുക്ക് ഊഹിക്കാനാകുന്നതിനു മേലെയാണ്. അപ്പൊസ്തലൻ പൌലൊസ് ഇങ്ങനെ പറയുന്നു, “ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നിട്ടുമില്ല.” (1 കൊരി. 2:9)

നമ്മുടെ മനസ്സിന് സ്വർഗ്ഗം എത്രമാത്രം മഹത്വമേറിയതാണെന്ന് ഗ്രഹിക്കാനാകുന്നതല്ല, മാത്രമല്ല അതിന് നരകത്തിന്റെ ഭീകരതകളെ ഗ്രഹിക്കാനുമാകില്ല. നരകം എന്ന ആ ഭയാനകമായ ഇടത്തേയ്ക്കു പോകുന്നത് വളരെ മോശമായതാണ്, അതിനെക്കാൾ നല്ലത് നമ്മുടെ ശരീരത്തിലെ ഒരു അവയവത്തെ മുറിച്ചു മാറ്റി അതിനെക്കാൾ സാഹസത്തിനു തുനിയാനായി യേശു നമ്മോടു പറഞ്ഞു.

നിന്റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ, നിനക്കു നല്ലു. (മർക്ക് 9:43)

ആകയാൽ ആർ സ്വർഗ്ഗത്തിൽ പോകും? മാത്രമല്ല ആരാണ് നരകത്തിൽ പോകും? അത് ഒരു ദുഃഖകരമായ ചിന്തയാണ്, എന്നാൽ യേശു പറഞ്ഞതോ അനേകർ അവൻ കൊടുക്കാനായി ഇച്ഛിച്ച ആ പ്രതിഫലത്തെ സ്വീകരിക്കാൻ കഴിയില്ല എന്നാണ്. ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ. (മത്തായി 7:13-14)

യേശു ഇതു കൂടെ പറഞ്ഞു, “എന്നോട് കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല; സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രെ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.” (മത്തായി 7:21-23)

ഒരു വ്യക്തി ഇപ്രകാരം അവകാശപ്പെടുകയാണ്, ഒരു ക്രിസ്ത്യാനി എന്നു പറയുന്നതിനാൽ അവൻ രക്ഷിക്കപ്പെടില്ല. അങ്ങനെ, ഇത് സ്പഷ്ടമാക്കപ്പെടേണ്ട ഒരു ചോദ്യമായി നമ്മുടെ മനസ്സിൽ കിടക്കുകയാണ്: എനിക്ക് എങ്ങനെ നിത്യജീവൻ പ്രാപിക്കാൻ കഴിയും? യേശു നമുക്ക് ഒരു ലളിതമായ ഉത്തരം നൽകിയിട്ടുണ്ട്; ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. (യോഹന്നാൻ 5:24)

നിർഭാഗ്യവശാൽ, ദൈവ വചനം കേൾക്കാനായി ഇന്നു ലോകത്തിലുള്ള വളരെ ചുരുക്കം പേർ മാത്രമേ അവരുടെ ധൃതിപിടിച്ച ജീവിത ദിവസങ്ങളിൽ സമയം ചിലവിടാൻ ഇഷ്ടപ്പെടുന്നുള്ളു. മാത്രമല്ല അവരിൽ വളരെ കുറച്ചു പേർ മാത്രമേ അതു കേട്ടു കഴിഞ്ഞാലും വിശ്വസിക്കുന്നുള്ളു.

സഭകൾ നമ്മോട് പറയുന്നു, ഒരു നല്ല വ്യക്തിയായിരിക്ക, നേരായി ചിന്തിക്കുക, കളവ് പറയരുത്, മോഷ്മിക്കരുത്, അഥവാ കബളിപ്പിക്കരുത്, എന്നാൽ നാം സ്വർഗ്ഗത്തിൽ പോകും. നരകത്തിൽ വളരെ നന്നായി ജീവിച്ചിരുന്നവരായി അനേകരുണ്ടെന്ന് അവർ അറിയാതിരിക്കുന്നു. നാം ഒരു പ്രത്യേക സഭയിലെ അംഗമല്ലായിരുന്നാലോ അതല്ല നമ്മുടെ പ്രവർത്തികൾ നീതിയുള്ളതായിരു ന്നാലോ നാം സ്വർഗ്ഗത്തിൽ പോകും എന്നതല്ല വാസ്തവം. നിത്യജീവനിലേയ്ക്ക് ഏക പാതയേയുള്ളൂ, അത് യേശുക്രിസ്തുവിലൂടെയാണ്. അവന്റെ വചനത്താൽ, അത് ബൈബിളാണ്, നാം തീർത്തും വിശ്വസിക്കേണ്ടതാണ് എന്നു നമുക്ക് അവൻ നിർദ്ദേശം തന്നിരിക്കുന്നു, അതല്ലെങ്കിൽ, നാം എങ്ങനെയാണ് രക്ഷിക്കപ്പെട്ടിരിക്കുന്നത്?

നിങ്ങളെ ന്യായം വിധിക്കുന്ന ദിവസം വരുമ്പോൾ, “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ” (മത്തായി 25:34) എന്നു കേൾക്കുമോ അതല്ല, “ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ,” (മത്തായി 25:41) എന്നു നിങ്ങൾ കേൾക്കുമോ?

നിങ്ങളുടെ കണ്ണുകൾ ഈ വരികളിലൂടെ പോകുമ്പോൾ, നിങ്ങൾക്കു ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്: ദൈവത്തിന്റെ വചനത്തെ വിശ്വസിക്കുന്നത് നിങ്ങൾ തിരഞ്ഞെടുക്കമോ?

നിങ്ങളുടെ നിത്യത എവിടെ ചിലവഴിക്കും?പരാമർശങ്ങൾ

ഇയ്യോബ് 14:12-16

മനുഷ്യൻ കിടന്നിട്ടു എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽനിന്നു ജാഗരിക്കുന്നതുമില്ല;

നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്ക് ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു!

മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.

നീ വിളിക്കും; ഞാൻ നിന്നോട് ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.

ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ നീ ദൃഷ്ടിവെക്കുന്നില്ലയോ?

ഇയ്യോബ് 19:23-26

അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ! ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു!

അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയിൽ സദാകാലത്തേക്കു കൊത്തിവെച്ചെങ്കിൽ കൊള്ളായിരുന്നു!

എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു;

എന്റെ ത്വൿ ഇങ്ങനെ നശിച്ച ശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.

മത്തായി 7:21-23

എന്നോട് കർത്താവേ, കർത്താവേ എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.

കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.

അന്നു ഞാൻ അവരോടു: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.

മത്തായി 22:14

വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.

യോഹന്നാൻ 3:16-17

തന്റെ ഏക ജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.

യോഹന്നാൻ 5:24

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.

1 കൊരിന്ത്യർ 2:9

ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.

1 തെസ്സലൊനീക്യർ 4:13-18

സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.

യേശു മരിക്കയും ജീവിച്ചെഴുന്നേല്ക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.

കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.

കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും.

പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും;

ഇങ്ങനെ നാം എപ്പോഴും കർത്താവിനോടു കൂടെ ഇരിക്കും.