സ്നാനം വളരെ പ്രധാനമാണ്, എന്നാൽ അത് എങ്ങനെയാകേണ്ടതുണ്ട്, എന്നതിൽ, സ്പഷ്ടതയുണ്ടോ? ഒരു ശരിയായ സ്നാനമുണ്ടോ അതല്ല ഏതെങ്കിലും മതിയോ? നിങ്ങൾ ബൈബിൾ വിശ്വസിക്കുന്നെങ്കിൽ, അതെ, ഒരു ശരിയായ സ്നാനമുണ്ട്.
ഏകദേശം എല്ലാ സഭകളിലും പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് സ്നാനം കഴിപ്പിക്കുന്നത്, എന്നാലോ ഇത് ബൈബിൾ പ്രകാരം ശരിയായ രീതിയല്ല.
അപ്പൊ. പ്രവൃത്തികൾ 19-ൽ യേശുക്രിസ്തുവിൽ മുമ്പേ തന്നെ വിശ്വസിച്ചിരുന്ന കുറച്ചു വിശ്വാസികളുണ്ടായിരുന്നു, എന്നാൽ അന്നുവരേയ്ക്കും അവരുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടില്ലായിരുന്നു. പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ട ശരിയായ രീതി അപ്പൊസ്തലനായ പൌലൊസ് അറിഞ്ഞിരുന്നു, അതിനാൽ അവൻ അവരോട് ഇങ്ങനെ ചോദിച്ചു, “നിങ്ങൾ എന്തിലേയ്ക്കാണ് സ്നാനമേറ്റത്?”. അപ്പോൾ അവർ പറഞ്ഞു “യോഹന്നാന്റെ സ്നാനം,” (അപ്പൊ. പ്രവൃത്തികൾ 19:3) അപ്പൊസ്തലനായ പത്രൊസ് നിർദ്ദേശിച്ച അപ്പൊ. പ്രവൃത്തികൾ 2:38 പ്രകാരമല്ല അവർ സ്നാനമേറ്റതെന്ന് പൌലൊസ് മനസ്സിലാക്കി, അതിനാൽ അവരെ വീണ്ടും കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കാൻ അവരോട് കല്പിച്ചു. അപ്പോൾ, വാഗ്ദത്തം ചെയ്യപ്പെട്ടിരുന്നതുപോലെ, അവർക്ക് പരിശുദ്ധാത്മാവ് ലഭിച്ചു.
ആകയാൽ, അവൻ സ്വയം അവരോട് പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധത്മാവിന്റെയു, നാമത്തിൽ (“നാമങ്ങളിൽ” അല്ല) സ്നാനം കഴിപ്പിക്കാൻ പറഞ്ഞിരിക്കെ, ശിഷ്യന്മാർ എന്തുകൊണ്ടാണ് യേശുവിന്റെ നാമത്തിൽ സ്നാനപ്പെടുത്തിയത്? (മത്തായി 28:19) അവർ ചെയ്തിരുന്നത് തെറ്റായിരുന്നോ? അല്ല! അവരോട് നിർദ്ദേശിക്കപ്പെട്ട അതേ രീതിയിൽ തന്നെയായിരുന്നു അവർ ചെയ്തത്.
നിങ്ങൾ ഈ ലേഖനം വായിച്ചിട്ട്, നിങ്ങളുടെ പേരിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. നിങ്ങൾ ഒരു പുത്രനാണോ? നിങ്ങളുടെ പേർ “പുത്രൻ” എന്നാണോ? നിങ്ങൾ ഒരു അമ്മയാണോ? നിങ്ങളുടെ പേർ “അമ്മയെന്നാണോ”? തീർച്ചായും അല്ല, അവയെല്ലാം വിളിപ്പേരുകൾ മാത്രമാണ്. നിങ്ങൾക്ക് ഒരു ശരിയായ പേരുണ്ട്, മാത്രമല്ല ദൈവത്തിനും അതുപോലെയാണ്.
ഇവിടെയാണ് അതിന്റെ ഉത്തരം
പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്നു പറഞ്ഞുകൊണ്ട് ആരും ഒരിക്കലും ആരേയും സ്നാനം കഴിപ്പിച്ചതായി ബൈബിളിൽ എവിടെയും കാണാനാകില്ല; എന്തുകൊണ്ടെന്നാൽ അങ്ങനെ ഒരു കാര്യമില്ല. പിതാവിന്റെ അതു പേരല്ല; പുത്രന്റെ അത് പേരല്ല; പരിശുദ്ധത്മാവ് എന്നതും പേരല്ല; എന്നാൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന പേർ കർത്താവായ യേശു ക്രിസ്തു എന്നാണ്.
യേശു ക്രിസ്തു ദൈവമാകുന്നു! അവനാണ്, പിതാവും, പുത്രനും, പരിശുദ്ധാത്മാവും.
നിങ്ങൾ പരിശുദ്ധാത്മാവിനായി അന്വേഷിക്കുകയും, കർത്താവ് നിങ്ങൾക്ക് അത് ഇതുവരെയും നൽകാത്തതെന്താണെന്ന് ആശ്ചര്യപ്പെടുകയാണെങ്കിൽ, പൌലൊസ് ചോദിച്ച അതേ ചോദ്യം നിങ്ങൾ സ്വയം ചോദിച്ചു നോക്കേണ്ടതായിട്ടുണ്ട്, “പിന്നെ നിങ്ങൾ എന്തിലേയ്ക്കായാണ് സ്നാനമേറ്റത്?”
പരാമർശങ്ങൾ
മത്തായി 28:19
ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും:
[പിതാവിന്റെ നാമം എന്താണ്? പുത്രന്റെ നാമം എന്താണ്? പരിശുദ്ധാത്മാവിന്റെ നാമം എന്താണ്?]
മാർക്കൊസ് 16:16
വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
യോഹന്നാൻ 5:43
ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്ത നാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
[അവൻ അവന്റെ പിതാവിന്റെ നാമത്തിലാണ് വന്നതെങ്കിൽ, അവന്റെ നാമം എന്താണ്?]
യോഹന്നാൻ 10:30
ഞാനും പിതാവും ഒന്നാകുന്നു.
യോഹന്നാൻ 12:45
എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
യോഹന്നാൻ 14:8-9
ഫിലിപ്പൊസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു; ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പോസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
യോഹന്നാൻ 20:27-28
പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
തോമാസ് അവനോടു; എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
അപ്പൊ. പ്രവൃത്തി. 2:38-39
പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തി. 4:12
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
അപ്പൊ. പ്രവൃത്തി. 8:12
എന്നാൽ ദൈവരാജ്യത്തെയും യേശു ക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
അപ്പൊ. പ്രവൃത്തി. 19:3-6
എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു; യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.
അതിന് പൌലൊസ്: യോഹന്നാൻ മാനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
പൌലൊസ് അവരുടെ മേൽ കൈ വെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെ മേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
എഫെസ്യർ 4:5
കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്,
കൊലൊസ്സ്യർ 3:17
വാക്കിനാലോ ക്രീയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ.
1 യോഹന്നാൻ 5:7
ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവ് സത്യമല്ലോ