മലാഖി 4:1

ചൂള പോലെ കത്തുന്ന ഒരു ദിവസം വരും…


മലാഖി 4:5-6

യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിനു മുമ്പെ ഞാൻ നിങ്ങൾക്ക് ഏലീയാപ്രവാചകനെ അയക്കും. ഞാൻ വന്ന് ഭൂമിയെ സംഹാര ശപഥംകൊണ്ട് ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.


പഴയ നിയമത്തിലെ അവസാന പുസ്തകം ലോകാവസാനത്തെക്കുറിച്ച് വാഗ്ദത്തം ചെയ്യുന്നു. എന്നാൽ അവസാനം എത്തുന്നതിനു മുമ്പ്, മിശിഹായെ പരിചയപ്പെടുത്താൻ വേണ്ടി ഏലീയാവ് തിരികെ വരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയപ്പെട്ടിരിക്കുന്നു. യോഹന്നാൻ സ്നാപകൻ ഈ വചനത്തെ പൂർത്തീകരിച്ചു എന്നു ചിലർ പറയുന്നുണ്ട്.

രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, മിശിഹായുടെ വരവിനെ യഹൂദർ കാത്തുകൊണ്ട് ഇരിക്കുകയായിരുന്നു. മലാഖിയിൽ പ്രവചിക്കപ്പെട്ടിരുന്ന ഏലീയാവിന്റെ ആത്മാവോടുകൂടിയ ഒരുവൻ മിശിഹായെ അവർക്കു പരിചയപ്പെടുത്തിക്കൊടുക്കുമെന്നു അവർ അറിഞ്ഞിരുന്നു. എന്നാലോ യോഹന്നാൻ സ്നാപകൻ വന്നുകഴിഞ്ഞപ്പോഴോ, അവർ അങ്ങനെയുള്ള ഒരു ഏലീയാവിനെയല്ല പ്രതീക്ഷിച്ചിരുന്നത്. ഏലീയാവ് ആദ്യം വരേണ്ടതുണ്ടല്ലോ എന്ന് അവർ യേശുവിനോട് ചോദിക്കുമ്പോൾ, ആ വചനത്തിന്റെ പൂർത്തീകരണം യോഹന്നാൻ സ്നാപകനായിരുന്നെന്ന് അവൻ അവരോട് വ്യക്തമായി പറഞ്ഞു: “നിങ്ങൾക്ക് ഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലീയാവ് അവൻ തന്നെ.” (ഏലീയാവ് എന്ന എബ്രായ പദത്തിന്റെ ഗ്രീക്കിലെ പദമാണ് ഏലീയാസ്.)

ഈ വെളിപ്പാട് ഒരു ചെറിയ കൂട്ടം ജനങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. മതപരമായിരുന്ന അനേക നായകന്മാർക്ക് യോഹന്നാൻ അസൂയമൂത്ത് അവരുടെ സംഘടനകളെ അധികമായി വിമർശിക്കുന്ന ഒരു വിമരർശകൻ മാത്രമായിരുന്നു. അവർക്ക് ഏലീയാവിന്റെ ആത്മാവിന്റെ വരവിനെ തിരിച്ചറിയാനാകാതിരുന്നതു മാത്രമല്ല, എന്നാലോ ഏറ്റവും മോശമായിരുന്നതോ, അവർ യേശുവിന്റെ വരവിനെപ്പോലും വിട്ടുപോയി.

അങ്ങനെയെങ്കിൽ യോഹന്നാൻ സ്നാപകൻ മലാഖി പ്രവചനത്തെ നിറവേറ്റിയോ? പൂർണ്ണമായിട്ടുമില്ല.

ആദ്യമായി, ലോകം “ചൂള പോലെ കത്തിയില്ല,” എന്നിരിക്കിലും, മലാഖിയിലെ അവസാന ഭാഗം ഇനിയും വരേണ്ടതുണ്ട് എന്ന് നാം അറിയുന്നു. തിരുവചനത്തിലെ മറ്റൊരു ഭാഗം യോഹന്നാൻ പൂർത്തീകരിക്കാത്തത് എന്തെന്നാൽ, “ മക്കളുടെ ഹൃദയം അപ്പന്മാരിലേയ്ക്ക് നിരപ്പിക്കാത്തതാണ്.” മാത്രമല്ല , ഏലീയാവ് (ഭാവിയിൽ) വന്ന് സകലതും യഥാസ്ഥാനത്താക്കും എന്ന്, സ്വയം, യേശു പ്രവചിച്ചുമിരുന്നു. (മത്തായി 17:11)

ആകയാൽ ക്രിസ്തുവിന്റെ രണ്ടാം വരവിനു മുമ്പായി നാം ഏലീയാവിനായി നോക്കേണ്ടതാണ്!

ഇപ്പോൾ, ഈ നൂതന കാലത്തിൽ, കർത്താവായ യേശുവിന്റെ രണ്ടാം വരവിന് സമയം ആഗതമായിരിക്കുന്നു. വീണ്ടും, മലാഖി 4 പ്രകാരം ഏലീയാവിന്റെ ആത്മാവ് നമ്മെ അവനെ പരിചയപ്പെടുത്തും എന്നും നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നു. എന്നാൽ ഏതു വിധത്തിലുള്ള ജനങ്ങളാണ് അവൻ വരുമ്പോൾ തിരിച്ചറിയാൻ പോകുന്നത്? അവനായി നോക്കിക്കൊണ്ടിരിക്കുന്നവർ മാത്രം.

ഈ സമയത്തിന്റെ അവസാന നാഴികയിൽ നമ്മുടെ കർത്താവും രക്ഷകനുമായവന്റെ വാക്കുകൾ നാം മലാഖി പ്രവചനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്നു.

എന്നാൽ ഏലീയാവ് വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ… മത്തായി 17:12

ഏലീയാവിന്റെ ഇപ്പോഴത്തെ വരവ് അറിയാതെ പോയാൽ എന്തു സംഭവിക്കും? യോഹന്നാൻ സ്നാപകനെ പരീശന്മാർക്കും സദൂക്യന്മാർക്കും തിരിച്ചറിയാൻ കഴിയാത്തതിനാൽ അവർക്ക് അവന്റെ ആദ്യ വരവ് അറിയാനായില്ല, അതുപോലെ, നമുക്കും അവന്റെ രണ്ടാം വരവും അറിയാനാകാതിരിക്കുമോ?

 

 

 

 

പരാമർശങ്ങൾ

2 രാജാക്കന്മാർ 2:15

യെരീഹോവിൽ അവന്നെതിരെ നിന്നിരുന്ന പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ട്: ഏലീയാവിന്റെ ആത്മാവ് ഏലീശയുടെ മേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റു ചെന്നു അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.

യെശയ്യാവ് 40:3-4

കേട്ടോ ഒരുത്തൻ വിളിച്ചു പറയുന്നത്: മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. [യോഹന്നാൻ സ്നാപകൻ]

മലാഖി 3:1

എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന് [യോഹന്നാൻ സ്നാപകൻ] ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്ന് തന്റെ മന്ദിരത്തിലേക്ക് വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിചെയ്യുന്നു.

മലാഖി 4:1-6

ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; [അതു ഇനിയും ഉണ്ടായിട്ടില്ല] അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിചെയ്യുന്നു. എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻകീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.

ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ദുഷ്ടന്മാർ നിങ്ങളുടെ കാലിൻ കീഴിൽ വെണ്ണീർ ആയിരിക്കകൊണ്ട് നിങ്ങൾ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിചെയ്യുന്നു. ഞാൻ ഹോരേബിൽവെച്ച് എല്ലാ യിസ്രായേലിന്നും വേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഓർത്തുകൊൾവിൻ.

യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിനു മുമ്പെ ഞാൻ നിങ്ങൾക്ക് ഏലീയാപ്രവാചകനെ അയക്കും.

ഞാൻ വന്ന് ഭൂമിയെ സംഹാര ശപഥംകൊണ്ട് ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും [യോഹന്നാൻ സ്നാപകൻ], മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും. [ഇന്നത്തെ ഏലീയാവ്]

മത്തായി 11:10

ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും. [മലാഖി 3:1 യോഹന്നാൻ സ്നാപകൻ]

മത്തായി 11:14

നിങ്ങൾക്ക് ഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലീയാവ് അവൻ തന്നേ. [സ്നാപക യോഹന്നാൻ]

മത്തായി 17:11-12

അതിന് അവൻ; ഏലീയാവ് വന്ന് സകലവും യഥാസ്ഥാനത്താക്കും സത്യം. [ഇന്നത്തെ ഏലീയാവ്]

എന്നാൽ ഏലീയാവ് വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് പറയുന്നു; [യോഹന്നാൻ സ്നാപകൻ] എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയത് എല്ലാം അവനോടു ചെയ്തു.

ലൂക്കൊസ് 1:17

അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ട് ഒരുക്കമുള്ളോരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും. [യോഹന്നാൻ സ്നാപകൻ]