ഞങ്ങളുടെ മിനിസ്ട്രിയെപ്പറ്റി ലഭിച്ച ചില ചോദ്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. ഇതു വായിച്ചു കഴിഞ്ഞും, ഈ വേബ്സൈറ്റിന്റെ ഉള്ളടക്കത്തെക്കുറിച്ച് നിങ്ങൾക്ക് ഇനിയും ഒരു ചോദ്യമുണ്ടെങ്കിൽ, ദായവായി answer@themessage.com എന്ന വിലാസത്തിൽ അയച്ചാലും.

 

വിശ്വാസത്തെക്കുറിച്ച് നിങ്ങളുടെ പ്രസ്താവന എന്താണ്?

ഞങ്ങൾ ഇതു പറയാൻ ഇഷ്ടപ്പെടുന്നു ഞങ്ങളുടെ സഭാ ഉപദേശം, “ആധികാരികമായും,” ഉല്പത്തി തുടങ്ങി വെളിപ്പാടുവരെയാണ്. ഞങ്ങളുടെ വിശ്വാസത്തെപ്പറ്റിയുടെ പ്രസ്ഥാവനയെ ഇങ്ങനെ ക്രോടീകരിക്കാം: ക്രിസ്തുവല്ലാതെ ഒരു മതവിശ്വാസമില്ല; സ്നേഹമല്ലാതെ മറ്റൊരു നിയമമില്ല; ബൈബിളല്ലാതെ മറ്റൊരു പുസ്തകവുമില്ല.

ഞാൻ പണ്ടേ ഒരു ക്രിസ്താനിയാണ്. ഈ വെബ്സൈറ്റിലെ അറിയിപ്പുകൾ വാസ്തവമായും എനിക്കു ഗുണമുളളതാണോ?

അതെ! ക്രിസ്ത്യാനികൾ ദൈവത്തിന്റെ സകല വചനവും വിശ്വസിക്കേണം; അതുകൊണ്ടാണ് നാം സഭയിലേയ്ക്ക് പോകുന്നതും നാം ബൈബിൾ വായിക്കുന്നതും. ബൈബിളിന്റെ ഒരു ഭാഗത്ത് യേശു നമ്മുടെ പാപങ്ങൾക്കായി മരിച്ചെന്നു വിശ്വസിക്കുകയും, പാപം ഏദെൻ തോട്ടത്തിൽ തുടങ്ങി എന്ന കാര്യത്തെ നിരസിക്കുകയും ചെയ്യുന്നത് എങ്ങനെയാണ് ?

ഞാൻ വായിച്ച ഈ കാര്യം സത്യമാണെന്നു ഞാൻ വിശ്വസിക്കുന്നു. എനിക്ക് അംഗമാകാൻ സാധിക്കുന്നത് എങ്ങനെ?

ക്രിസ്തുവിന്റെ ശരീരം മതവിശ്വാസമോ ഒരു വിഭാഗീയ സഭയോ അല്ല, അംഗത്വം ആവശ്യമായിരിക്കുന്നത് എങ്ങനെയെന്നാൽ നിങ്ങൾ കർത്താവായ യേശുവിൽ വിശ്വസിക്കേണം എന്നതു മാത്രമാണ്. സഭയുടെ നിയന്ത്രണകർത്താക്കളെ നിങ്ങളുടെ പരിചയ പത്രം കാണിച്ചില്ലല്ലോ എന്നുള്ള ഒരു വ്യാകുലതയും വേണ്ട. വചനത്തെ മാത്രം വിശ്വസിക്ക, അപ്പോൾ ബാക്കിയുള്ള കാര്യങ്ങളെല്ലാം കർത്താവ് ശരിയാക്കിക്കൊള്ളും.

നിങ്ങൾ ഒരു സഭയാണോ?

ഞങ്ങൾ ഒരു സംഘടനയല്ല, എന്നാൽ ഞങ്ങൾ ലോകമെമ്പാടുമുള്ള ആയിരണക്കണക്കിനു സഭകൾക്കും ദശലക്ഷക്കണക്കിനുള്ള വിശ്വാസികൾക്കും മതപരമായ സാമഗ്രികൾ ലഭ്യമാക്കുന്നു. ഞങ്ങളുടെ ഉദ്ദേശം കർത്താവായ യേശുവുമായി ജനങ്ങളെ അടുപ്പിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ ഭൂമുഖത്തുള്ള ഓരോരുത്തർക്കും ലഭ്യമാക്കണം എന്നതാണ്.

ഞാൻ സ്നനമേൽക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ എന്താണ്?

കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ നിങ്ങളെ സ്നാനം കഴിപ്പിക്കാനായി നിങ്ങൾക്ക് ആരെയും കാണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങളുടെ ലൊക്കേഷൻ അടക്കം ഞങ്ങളെ മെയിൽ ചെയ്തറിയിക്കൂ, നിങ്ങളെ ക്രമപ്രകാരം സ്നാനം കഴിപ്പിക്കാനാകുന്ന നിങ്ങളുടെ സ്ഥലത്തുള്ള സഭകളുടെ ലിസ്റ്റ് ഞങ്ങൾ അയച്ചുതരുന്നതാണ്. ഓർക്കൂ, പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും എന്ന സ്ഥാന നാമങ്ങളിലല്ല, യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുക എന്നത് ബൈബിളിൽ പ്രകാരം സുപ്രധാനമാണ്.

കത്തോലിക്കായിലോ മറ്റേതെങ്കിലും ഒരു വിഭാഗീയ സഭയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഞാൻ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്?

കർത്താവ് പറഞ്ഞു, “വിധിക്കരുത് നിങ്ങളും വിധിക്കപ്പെടും.” രക്ഷയെക്കുറിച്ച് വിധിക്കാൻ ആർക്കും അധികാരമില്ല. യേശു ഇതും കൂടെ പറയുന്നു, “സ്നാനമേല്ക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” അതുകൊണ്ട് നിങ്ങൾ കത്തോലിക്കനോ, ബ്പ്റ്റിസ്റ്റോ പെന്തെക്കോസ്തോ; നിങ്ങൾ കർത്താവായ യേശുവിൽ വിശ്വസിക്കുമെങ്കിൽ രക്ഷിക്കപ്പെടും.

(VGR) വോയിസ് ഓഫ് റെക്കോർഡിംങ്സ് എന്നാൽ എന്താണ്?

വോയിസ് ഓഫ് റെക്കോർഡിങ്സ്, Inc, കർത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷത്തെ അഭിവൃത്തിപ്പെടുത്താൻ സമർപ്പിക്കപ്പെട്ട വിഭാഗീയ സഭകൾക്ക് ഇടയിലെ ഒരു മിനിസ്ട്രിയാണ്. ഞങ്ങളുടെ സാമഗ്രികൾ വിതരണ ചെയ്യുന്നതിന്റെ പ്രാഥമിക ഉത്ഭവം നിദ്രപ്രാപിച്ച ദൈവത്തിന്റെ പ്രവാചകനും ലോകമെമ്പാടും അംഗീകരിച്ച സുവിശേഷകനുമായ വില്യം മാരിയോൺ ബ്രൺഹാമിന്റെ റെക്കോർഡ് ചെയ്ത സന്ദേശങ്ങളാണ്. ഞങ്ങൾ MP3 സിഡികൾ, ഡിവിഡികൾ, വീഡിയോകൾ, കമ്പ്യൂട്ടർ സോഫ്റ്റവെയറുകൾ, പുസ്തകങ്ങൾ, മാഗസീനുകൾ, ഫോട്ടോകൾ, മാത്രമല്ല ന്യൂസ് ലെറ്ററുകളും വെബ്സൈറ്റും മുതലായ സാമഗ്രികളിൽ ഉൾപ്പെട്ടിരിക്കുന്നു.

വില്യം മാരിയോൺ ബ്രൺഹാം ആരാണ്, അദ്ദേഹത്തിന് ഞാനുമായി എന്താണ് ചെയ്യാനുള്ളത്?

റവ. ബ്രൺഹാം 1947-1965 കാലഘട്ടങ്ങളിലെ ലോകപ്രശസ്ത സുവിശേഷകനും മിഷണറി ഫീൽഡിൽ അറിയപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു. അദ്ദേഹം ക്രിസ്തുവിലേയ്ക്ക് ദശലക്ഷക്കണക്കിനു ജനങ്ങളെ നയിച്ചെന്നു മാത്രമല്ല, എണ്ണപ്പെടാനാകാത്ത അത്ഭുതാശ്ചര്യങ്ങളാൽ ദൈവം അദ്ദേഹത്തിന്റെ മിനിസ്ട്രിയെ സമർത്ഥിച്ചിരുന്നു. ഈ ലിങ്ക് അദ്ദേഹത്തിന്റെ മിനിസ്ട്രിയെപ്പറ്റി ഒരു ആമുഖം നിങ്ങൾക്കു തരുന്നു.

ഈ അത്ഭുതാശ്ചര്യങ്ങളെല്ലാം വാസ്തവമായും നടന്നിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് ഞാൻ ഇത്രയും നാൾ കേൾക്കാതിരുന്നത്?

അതൊരു നല്ല ചോദ്യമാണ്, മാത്രമല്ല അതു തന്നെയാണ് ഇന്നത്തെ മുഖ്യധാരയിലുള്ള സഭകളോടും ഞങ്ങൾക്കു ചോദിക്കാനുള്ളത്. ദൈവം ഒരു പ്രവചാകനെ അയച്ചു! എന്തുകൊണ്ടാണ് എല്ലാവരും അതെക്കുറിച്ച് സംസാരിക്കാത്തത്? അവർ ചെയ്യേണ്ടതാണ്.

നിങ്ങൾ വില്യം ബ്രൺഹാമിന് ഇത്രയേറെ പ്രാധാന്യം നൽകുന്നതെന്താണ്?

യേശുവാ മോശെയ്ക്കു നൽകിയിരുന്ന അതേ പ്രാധാന്യം തന്നെ. ദൈവത്തിൽ നിന്നും ഒരു സന്ദേസം മോശെ മുഖാന്തരം വന്നു. ബ്രദർ ബ്രൺഹാമും അതു തന്നെ ചെയ്തു.

നിങ്ങളുടെ മിനിസ്ട്രിയുമായി ബന്ധപ്പെട്ട സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. അവർ എല്ലാവരും മുടി നീട്ടി വളർത്തുകയും നീളം കൂടിയ പാവാടകൾ ധരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

1 കൊരിന്ത്യർ 11:15-ൽ പൌലൊസ് പറയുന്നു, “ഒരു സ്ത്രീ മുടി നീട്ടിയാലോ, അത് അവൾക്ക് മാനമാകുന്നു; അവളുടെ മുടി മൂടുപടത്തിനു പകരം നൽകിയിരിക്കുന്നു.” പൌലൊസ് ഇതും കുടെ പറയുന്നു, “സ്ത്രീകൾ യോഗ്യമാം വണ്ണം വസ്ത്രം ധരിക്കണം…” മോശെ “സ്ത്രീകൾ പുരുഷന്റെ വസ്ത്രം ധരിക്കരുത്,” എന്നു പറയുന്നു. ബൈബിൾ അങ്ങനെ പറയുന്നെങ്കിൽ, സത്യ ക്രിസ്ത്യനികൾ അതു വിശ്വസിക്കും.

റവ ബ്രൺഹാം പറഞ്ഞതിനെ എതിർക്കാൻ സമർപ്പിച്ചിട്ടുള്ള ചില വെബ്സൈറ്റുകൾ ഞാൻ കണ്ടു. അവയോടു നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്?

എല്ലാറ്റിനെയും സകലതും, അതിൽ ബൈബിളും ഉൾപ്പെടുന്നു എതിർക്കാനായി സമർപ്പിക്കപ്പെട്ട ചില വെബ്സൈറ്റുകളെ നിങ്ങൾക്ക് കാണാൻ കഴിയും. ഞങ്ങൾ നിങ്ങൾക്കു സമ്മാനിക്കുന്ന സന്ദേശത്തെ, ഇന്റർനെറ്റിൽ വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാനാകുന്ന പ്രഭാഷ വിദ്യയാലാല്ല, ദൈവ വചനത്താൽ ന്യായവിധി നടത്താൻ ഞങ്ങൾ നിങ്ങളോടു ആവശ്യപ്പെടുന്നു. കർത്താവായ യേശുവല്ലാതെ ദൂഷിക്കപ്പെട്ട മറ്റാരുമില്ല . നിങ്ങൾ ശരിയായ എന്തെങ്കിലും ചെയ്യുന്നെങ്കിൽ, നിങ്ങൾക്ക് വിമർശനത്തെ പ്രതീക്ഷിക്കാം.

എല്ല സംഘടനകളും അവരുടെ കൈ എന്റെ പോക്കറ്റിലാണ്. അത് എപ്പോഴും കാശിനെക്കുറിച്ചു മാത്രമാണ്.

ശ്രദ്ധിക്കൂ ഈ വെബ്സൈറ്റിൽ സംഭാവന അയയ്ക്കാനുള്ള ഒരു ഇടമില്ല. ഞങ്ങൾ കാശിനായി ഇരക്കേണ്ടി വരുന്ന ഈ സമയം വന്നാൽ, ആ സമയം ഈ മിനിസ്ട്രിയെ നിർത്താനുള്ള സമയമായി എന്നർത്ഥം. ഇത് കാശിനെക്കുറിച്ചുള്ളതല്ല, ഇത് യേശുക്രിസ്തുവിനു വേണ്ടി ആത്മാക്കളെ കിട്ടുന്നതിനെക്കുറിച്ചാണ്.

ഞാൻ കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നു; അടുത്ത് എന്തു ചെയ്യണം?

ബൈബിൾ പറയുന്നു, “വിശ്വാസം കേൾവിയാൽ വരുന്നു,” അതുകൊണ്ട് നിങ്ങളെ കേൾക്കാനായി ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. തികച്ചും സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്ന 1,200-ൽപ്പരം സന്ദേശങ്ങൾ. ഞങ്ങളുടെ പക്കലുണ്ട്. ഇലക്ട്രോണിക്ക് ഫയലുകളെ നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാൻ വിഷമമുണ്ടെങ്കിൽ ഞങ്ങൾക്ക് നിങ്ങൾ സാമഗ്രികൾ അയച്ചു തരുന്നതാണ്.


ഞങ്ങളുടെ മിനിസ്ട്രിയുമായി ബന്ധപ്പെട്ട സാക്ഷ്യങ്ങളും ദിവസം പ്രതിയുള്ള വാർത്തകളും www.branham.org -ൽ പ്രസിദ്ധീകരിക്കുന്നു. ലോകമെമ്പാടുമുള്ള വിശ്വാസികളാൽ അയയ്ക്കപ്പെടുന്ന വിവരങ്ങളെ വായിക്കുന്നതിലേയ്ക്ക് ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ഈ നൂതന ദിവസത്തും, കർത്താവായ യേശു ചെയ്യുന്ന മഹത്തായ കാര്യങ്ങളാൽ നിങ്ങൾ അതിശയിക്കും.