ബ്രദർ ബ്രൺഹാമിന്റെ മിനിസ്ട്രിക്കു മുമ്പ് വാസ്തവമായ വിഭാഗീയ സഭാ സംഘടനകൾ സുവിശേഷത്തെയല്ല മറിച്ച് മതപരമായ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിരുന്നത് എന്നു സ്പഷ്ടമാണ്. ബൈബിളിലുള്ള ദൈവത്തിന്റെ വചനം വചനമായാണ് ബ്രദർ ബ്രൺഹാം വിശ്വസിച്ചിരുന്നത്, മാത്രല്ല അത് തന്റെ സുഹൃത്തുക്കളോ, കൂട്ടു പ്രവർത്തകരോ അതല്ല കുടുംബം തന്നെ സാമൂഹികമായി നിസ്സഹരിച്ചാലും, അതല്ല അങ്ങനെ അർത്ഥ മാക്കിയതെങ്കിൽ അതുമായി വീട്ടുവീഴ്ച ചെയ്തിരുന്നില്ല.
മിഷിണറി ബാപ്റ്റിസ്റ്റ് ചർച്ചിലെ ഒരു അംഗമായിരുന്നപ്പോൾ, അദ്ദേഹത്തോട് സ്ത്രീ പ്രാസംഗികളെ പ്രസംഗിക്കാൻ നിയോഗിക്കാനാ വശ്യപ്പെട്ടു. എന്നലോ, അദ്ദേഹം തിരുവചനം വളരെ നന്നായി അറിഞ്ഞിരുന്നു. 1 തിമോ. 2:12 സ്പഷ്ടമായി പറയുന്നതെന്തെന്നാൽ, “മൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല,” മാത്രമല്ല 1 കൊരിന്ത്യർ 14:34-ഉം ഇങ്ങനെ പറയുന്നു, “വിശുദ്ധന്മാരുടെ സർവ്വസഭ കളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; കീഴടങ്ങിയിരി പ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു അനുവാദമില്ല,” ഇതു സ്ത്രീകൾക്കു വിരുദ്ധമായിട്ടുള്ള യാതൊന്നും ആയിരുന്നില്ല, എന്നാൽ ആ കാര്യത്തിൽ ബൈബിളിൽ അതിനു വിരുദ്ധമായി പറയുന്ന സകല അഭിപ്രായത്തേയും എതിർക്കുന്നു. അന്ത്യശാസന നൽകിക്കഴിഞ്ഞ പ്പോൾ, അവന് അതിൽ പിന്നെ അനുരഞ്ജനം ചെയ്യാനായില്ല അതിനാൽ അവൻ സഭയെ ഉപേക്ഷിച്ചു.
വിഭാഗീയ സഭകൾ ആ വചനത്തെ മാത്രമല്ല തീർത്തു നിരാകരിച്ചത്. സ്നാനത്തെക്കുറിച്ചുള്ള സത്യത്തെ കർത്താവ് ബ്രദർ ബ്രൺഹാമിനു വെളിപ്പെടുത്തി. യേശു നിർദ്ദേശിച്ചത് എപ്രകാരമാണ്, “ആകയാൽ നിങ്ങൾ പുറപ്പെട്ടു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും,…” എന്നിരിക്കിലും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്നാനത്തിന്റെ ഓരോ രേഖയും യേശുവിന്റെ നാമത്തിലല്ലേ? അപ്പോസ്തലനായ പത്രൊസ് പ്രവൃത്തി. 2:38-ൽ മാനസാന്തരപ്പെട്ടു യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേൽപ്പിൻ, എന്നാൽ ഇതിന്റെ മർമ്മം വെളിപ്പെടുത്താനായി ഒരു പ്രവാചകനെ ആവശ്യമായിട്ടുണ്ട്: “പിതാവ്” ഒരു നാമമല്ല, “പുത്രൻ” ഒരു നാമമല്ല, “പരിശുദ്ധാത്മാവു” ഇതും ഒരു നാമമല്ല. ഒരു മനുഷ്യൻ തന്റെ കുഞ്ഞുങ്ങൾക്കു പിതാവും, തന്റെ മാതാപിതാക്കന്മാർക്കു മകനും, തന്റെ കൂടെപ്പിറന്നവർക്കു സഹോദര നുമായിരിക്കുന്നു, എന്നിരുന്നാലും അവന്റെ പേർ “പിതാവ്,” “പുത്രൻ” അതല്ല “സഹോദരൻ” എന്നോ അല്ല. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവും ആ നാമമായ യേശുക്രിസ്തുവിന്റെ വിളിപ്പേരുകളാണ്. മത്തായി 28: 19-ഉം അപ്പോ. പ്രവൃത്തി. 2:38-ഉം തീർത്തും ഒരേ വരിയിൽ നിൽക്കുകയാണ്.
ഏദേൻ തോട്ടത്തിൽ പഴം കഴിച്ചതിനാലല്ല, എന്നാലോ ദൈവത്തിന്റെ വചനത്തെ വിശ്വസിക്കായ്കകൊണ്ടത്രെ ആദ്യ പാപം പോലും ഉണ്ടായതെന്ന് വെളിപ്പെടുത്തപ്പെട്ടു. ഒരു ചെറു പഴക്കഷ്ണം കഴിച്ച ഉടനെ എങ്ങനെയാണ് ആദാമും ഹൌവ്വയും നഗ്നരാണെന്ന് അറിയാനാകുന്നത്? അതു വളരെ ലളിതമായിപ്പോലും മനസ്സിലാക്കാ വുന്നതാണ്. നഗ്നതയുമായി ഒരു ആപ്പിളിന് എന്താണ് ചെയ്യാനുള്ളത്? ദൈവത്തിന്റെ പ്രവാചകൻ ഈ മർമ്മത്തെ സ്പഷ്ടമായി വിവരിച്ചിരിക്കുന്നു.
വെളിപ്പാടു പുസ്തകത്തിലെ 2,3 അദ്ധ്യായങ്ങളിൽ ദൂതന്മാരെക്കുറിച്ച് പറഞ്ഞിരിക്കുന്നത് അത് ആരാണ്? അവരുടെ പേരുകൾ നിങ്ങൾ കേട്ടിട്ടുണ്ടെന്നിരിക്കാം.
വെളിപ്പാട് അദ്ധ്യായം 6-ൽ നിഗൂഢമായ കതിരസവാരിക്കാരെപ്പറ്റി പറഞ്ഞിരിക്കുന്നു അവർ ആരാണ്? അവർക്കു പൊതുവിൽ പ്രാധാന്യമേറിയ ഒരു കാര്യം മാത്രമേയുള്ളു.
വെളിപ്പാടു പുസ്തകത്തിൽ അമേരിക്കൻ ഐക്യനാടുകളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടോ?
വെളിപ്പാടു 7-ൽ, 144,000 രക്ഷിക്കപ്പെടുന്നതായി കാണുന്നു അവർ ആരാണ്?
വെളിപ്പാടു 17-ലെ മഹാവേശ്യ ആരാണ്? അവളെ തിരിച്ചറി യാനുള്ള വഴിയും, മറ്റെല്ലാ രഹസ്യങ്ങളും ഈ ദൈവത്താൽ അയയ്ക്കപ്പെട്ട പ്രവാചകന്റെ സന്ദേശങ്ങളിൽ വെളിപ്പെടുത്തിയിരിക്കുന്നു.
അതു മാത്രമല്ല എണ്ണാനാകാത്തവിധം അത്ഭുത ആശ്ചര്യങ്ങൾ ഈ മനുഷ്യനെ പിന്തുടർന്നിരുന്നു, എന്നാൽ കാലങ്ങളായി മൂടപ്പെട്ടിരുന്ന ബൈബിൾ മർമ്മങ്ങൾ അദ്ദേഹത്തിന്റെ മിനിസ്ട്രിയിലൂടെ വെളിപ്പെട്ടു. ഇതു വിളിച്ചു പറയുന്നതെന്തെന്നാൽ മലാഖി 4-ൽ നിറവേറപ്പെടും എന്നു പറയപ്പെട്ടിരുന്നതിനെക്കാൽ അധികം വചനങ്ങൾ ഈ പ്രവാചക നിലൂടെ നിറവേറപ്പെട്ടു.
വെളിപ്പാട് 10:7: ഏഴാം സഭാ കാലത്തിന്റെ ദൂതൻ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു, ദൈവത്തിന്റെ മർമ്മം തന്റെ പ്രവാചകന്മാരായ ദാസന്മാർക്കു വെളിപ്പെടുത്തിയതുപോലെ വെളിപ്പെടും…
ഒരു ശബ്ദം ലോകത്തോട് വിളിച്ചുപറയുന്നു വിഭാഗീയ സഭകളിൽ നിന്നും പുറപ്പെട്ടു ദൈവത്തിന്റെ മൂലവചനത്തിലേയ്ക്കു തിരികെ വരുവിൻ. യോഹന്നാനും, യാക്കോബിനും, മാത്രമല്ല പത്രൊസിനും കിട്ടിയ അതേ അവസരം തന്നെ നമുക്കും കിട്ടിയിരിക്കുന്നു. ഈ ദിവസങ്ങളിലുള്ള മതപരമായി വിഭാഗീയ സംഘടനകളിൽ തലകുനിക്കാതെ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരുമായി നിൽക്കാൻ നമുക്കു ഒരു അവസരം ലഭിച്ചിരിക്കുന്നു.
ദൈവത്തോടൊപ്പം നടക്കയും പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കയും ചെയ്യപ്പെട്ട് അവർ കർത്താവ് ഇപ്രകാരം അരുളിചെയ്യുന്നു എന്നു പ്രസിദ്ധം ചെയ്യുമായിരുന്നു, വിശുദ്ധ വേദവാക്യം ആ ജീവിതങ്ങളും പ്രവൃത്തികളും രേഖപ്പെടുത്തി യിരിക്കുന്നു, മാത്രല്ല അവരുടെ വാക്കുകൾ തോൽവിയടയാനാകാത്ത അത്ഭുത ആശ്ചര്യങ്ങളാൽ തീർച്ചപ്പെടുത്തിയിരുന്നു. അവർ ദൈവത്തിന്റെ പ്രവാചകന്മാരും, ആ കാലയളവിലെ ദൈവത്തിന്റെ ശബ്ദവുമായിരുന്നു.
അവരും യേശുവുമൊക്കെ ഇവിടെ ആയിരുന്നതിൽ നിന്നും ഇപ്പോൾ സമയം വ്യത്യസ്തമായിരിക്കുന്നോ? അവനെ ക്രൂശിച്ചത് മതപണ്ഡിത ന്മാരായിരുന്നു. അന്നത്തെ വലിയ വിശാലമായ മതപരമായ സംഘടനകളെക്കാൽ ശിഷ്യന്മാർ ഒരു വളരെ ചെറിയ കൂട്ടരായിരുന്നു. അവർ പരിഹസിക്കപ്പെട്ടും, അന്നത്തെ പ്രധാനമായ വിഭാഗീയ സഭയ്ക്കു വിരുദ്ധമായി സംസാരിച്ചതിനാൽ കൊല്ലപ്പെട്ടും, ഊരുവിലക്ക പ്പെട്ടുമിരുന്നു. ഇന്നു നമ്മുടെ വിശ്വസം മൂലം നാം കൊല്ലപ്പെട്ടു എന്നു വരില്ല, എന്നാൽ നാം തീർച്ചയായും ഉപദ്രവിക്കപ്പെടും. പരീശന്മാരേയും സദ്ദൂക്യരേയും പോലെ, ബ്രദർ ബ്രൺഹാമിന്റെ മിനിസ്ട്രിയെ പിന്തുടർന്നിരുന്ന ആശ്ചര്യ അത്ഭുതങ്ങളെ അവർക്കു നിരസിക്കാനാകില്ല അതിനാൽ അവർ മറ്റു വിധത്തിലുള്ള ആക്രമങ്ങൾ അവലംബിക്കുന്നു. അദ്ദേഹം ഒരു കള്ള പ്രവാചകനാണ്, ഭക്ത്യാദരമുള്ള അതല്ല ഏറ്റവും മോശമായത് എന്നെല്ലാം നിങ്ങൾ കേട്ടിരിക്കാം. വാസ്തവത്തിൽ, വിഭാഗീയ സഭകളും ഭക്ത്യാദരമുള്ളതുമായ വിഭാഗീയ സഭ ദൈവ ജനങ്ങളുടെ മേൽ, അനിയന്ത്രിതമായി നിയന്ത്രിക്കുന്നതിനു വിരുദ്ധമായി അചഞ്ചലമായി നിന്നിരുന്ന ദൈവത്തിന്റെ ഒരു എളീയ മനുഷ്യനായിരുന്നു. അവരുടെ സമ്പ്രദായങ്ങൾക്കും മതാചാരങ്ങൾക്കും വിരുദ്ധമായി യേശു നിന്നപ്പോഴും അതേ രീതിയിൽ തന്നെയായിരുന്നു അവർ അവനെ ആക്രമിച്ചിരുന്നത്.
ദൈവത്താൽ മാനിക്കപ്പെട്ടിരുന്ന മാന്യനായ ബ്രദർ ബ്രൺഹാം ബൈബിളിലെ സകല വചനങ്ങളെയും വിശ്വസിക്കാൻ താല്പര്യ പ്പെട്ടിരുന്നു, മാത്രമല്ല അദ്ദേഹം തന്റെ മിനിസ്ട്രിയെ ദശലക്ഷക്കണക്കിന്നു ആത്മാക്കളെ യേശു ക്രിസ്തുവിലേയ്ക്ക് നയിക്കാൻ ഉപയോഗിച്ചു. ഇന്നു, ഏഴാം സഭാ കാല ദൂതന്റെ ശബ്ദം എന്നേയ്ക്കും ഉണ്ടായിരുന്നതുപോലെ തന്നെ ഇന്നും ശബ്ദത്തോടെ അത് ശബ്ദിച്ചുകൊണ്ടിരിക്കുന്നു. ലോകമെമ്പാടുമായി ഏകദേശം രണ്ടു ദശലക്ഷം വിശ്വാസികൾ ബ്രദർ ബ്രൺഹാമിന്റെ സന്ദേശത്തിൽ വിശ്വസിക്കുന്നു. ക്രിസ്ത്യാനി എന്നു വിളിക്കപ്പെടുന്നവരിൽ, ഒരു പക്ഷേ ഇത്രയും ഒരു ചെറിയ കൂട്ടം മാത്രമായിരിക്കാം, എന്നാൽ ദൈവത്തിന്റെ ജനമെന്നാൽ ചെറുകൂട്ടരായിരിക്കില്ലേ?
വെളിപ്പാട് 10:7 സംഭവിക്കാനുണ്ട് എന്നു പ്രവചിക്കപ്പെട്ടിരുന്ന ഏകദേശം 1200 ടേപ്പ് ചെയ്യപ്പെട്ട സന്ദേശങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. ഈ ഓരോ സന്ദേശങ്ങളും ദൈവത്തിന്റെ വളരെ അധികം മർമ്മങ്ങളെ തുറന്നു തരുന്നു. നിങ്ങൾ ആ ശബ്ദങ്ങളെ കേൾക്കാൻ ഇഷ്ടപ്പെടുന്നെങ്കിൽ ആ ശബ്ദം നിങ്ങൾക്കു ലഭിക്കുന്നതാണ്.
ആ തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്
ജനങ്ങൾ എന്നെ പിമ്പറ്റണമെന്നോ അതല്ല എന്റെ സഭയിൽ ചേരണമെന്നോ, അതുമല്ലെങ്കിൽ ചില കൂട്ടായ്മയോ സംഘടനയോ തുടങ്ങണ മെന്നപോലെ ഒരു നിമിഷത്തേയ്ക്കു പോലും ഞാൻ ഒരു സന്ദേശം കൊണ്ടുവന്നിട്ടില്ല. ഞാൻ അത് ഒരിക്കൽപ്പോലും ചെയ്തിട്ടില്ല, ഇപ്പോൾ അതു ചെയ്യുന്നുമില്ല. എനിക്ക് അത്തരത്തിലെ കാര്യങ്ങളിൽ ഒരു താല്പര്യവുമില്ല, എന്നാൽ എനിക്കു ദൈവത്തിന്റെയും മനുഷ്യരുടെയും കാര്യങ്ങൾ ചെയ്യാനായി താൽപ്പര്യമുണ്ടു, അതിൽ ഒരെണ്ണമെങ്കിലും എനിക്ക് വിജയപൂർവ്വം പൂർത്തീകരിക്കാനായാൽ ഞാൻ തൃപ്തനായീത്തീരും, ദൈവവും മനുഷ്യരും തമ്മിൽ ഒരു പരമാർത്ഥമായ ആത്മീയ ബന്ധുത്വം, അവിടെ മനുഷ്യർ ക്രിസ്തുവിൽ പുതിയ സൃഷ്ടികളായിത്തീർന്നു, അവന്റെ ആത്മാവിനാൽ നിറയപ്പെട്ടു അവന്റെ വചനപ്രകാരം ജീവിക്കുക എന്ന ഏക കാര്യം വിജയപൂർവ്വം പൂർത്തീകരിച്ചുകാണുക എന്നതാണ്. ഈ സമയം അവന്റെ ശബ്ദം കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയും താക്കീതു ചെയ്യുകയും, നിങ്ങളുടെ മുഴു ജീവിതത്തിന്റെ കാലാനുഭവവും പൂർണ്ണമായും, എന്റെ ഹൃദയത്തിൽ ഞാൻ പ്രത്യാശ വെച്ച് എന്റെ എല്ലാം അവനു നർകിയിരിക്കുന്നതുപോലെ, അവനു കൊടുക്കാനായി ഞാൻ ക്ഷണിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കയും, അവന്റെ വരവു നിങ്ങളുടെ ഹൃദയത്തെ ആനന്ദിപ്പിക്കുകയും ചെയ്യട്ടെ.
റവ. വില്യം മാരിയൻ ബ്രൺഹാം
റവ. വില്യം മാരിയൻ ബ്രൺഹാമിന്റെ മിനിസ്ട്രിയെക്കുറിച്ചു അധികം അറിയാനും,
അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ എങ്ങനെ സ്വന്തമാക്കാം, എന്നതിനും, ദയവായി ബന്ധപ്പെടുക.
THEMESSAGE.COM
No 28, Shenoy Road
Nungambakkam, Chennai - 600 034
812-256-1177