ബ്രദർ ബ്രൺഹാം തന്റെ മിനിസ്ട്രിയെ സാധൂകരിച്ച ഒരു അഗ്നിസ്തംഭത്തെപ്പറ്റി സാധാരണയായി വിവരിക്കാറുണ്ട്. അത് അദ്ദേഹത്തിന്റെ ജനനസമയത്ത് സന്നിഹിതതായിരുന്നു, ഓഹിയോ നദിക്കരയിൽവെച്ച് ആയിരങ്ങൾ അതിനെ കണ്ടു, അദ്ദേഹം പോയിരു ന്നിടത്തെല്ലാം അത് അദ്ദേഹത്തെ പിൻപറ്റിയാതായി കാണപ്പെട്ടിരുന്നു. ഈ അഗ്നിസ്തംഭം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എന്നു വിശ്വാസികൾക്കും അവിശ്വാസികൾക്കും നിക്ഷേധിക്കാനാകാത്ത വിധം തെളിയിക്കാൻ കഴിഞ്ഞത് 1950-കളിലാണ്.
അന്നു രാത്രി ഹൂസ്റ്റൻ കൊളീസിയം വിവാദങ്ങളാൽ മൂടിക്കിടന്നിരുന്നു. ബ്രദർ ബ്രൺഹാം ഒരു രോഗ സൌഖ്യ ഉണർവ്വു യോഗം നടത്തിയതു ദേശത്തിൽ വീശിയ ടിച്ചിരുന്നു. കർത്താവായ യേശുവിന്റെ അനുഗ്രഹങ്ങൾ മഴപോലെ കോതമ്പിന്റെ ആത്മീയ വയലിൽ ചൊരിഞ്ഞു കൊണ്ടിരുന്നു. എന്നാൽ മഹത്തായ ആശ്ചര്യകാര്യങ്ങളും അത്ഭുത പ്രവൃത്തി കളിലും വിമർശനം.
ഉണ്ടാകാതിരിക്കില്ല. എല്ലായിപ്പോഴും ഉണ്ടാകുന്നതു പോലെ, ശത്രു ഒരു പ്രതിയോഗിയായി എഴുന്നേറ്റു വന്നു. ആ രണ്ടു ശക്തികളും ടെക്സാസിലെ ഹൂസ്റ്റനിൽ കണ്ടുമുട്ടി, മാത്രമല്ല കർത്താവിന്റെ ദൂതൻ സ്വയം യുദ്ധം ചെയ്യാനായി സ്വയം ഇറങ്ങി വന്നു.
ഈ ദൈവപുരുഷനെ പിമ്പറ്റിയിരുന്ന എണ്ണമറ്റ അത്ഭുതങ്ങൾ കാണാൻ എണ്ണാനാകാത്ത വിധം ആയിരക്കണക്കിനു ജനം അവിടെ മുമ്പേ തന്നെ കടന്നു വന്നിരുന്നു. അതിനു ഒരു ദിവസം മുമ്പ്, ഒരു കൂട്ടം സ്ഥലവാസികളായ ദൈവവേലക്കാർ ദിവ്യ രോഗസൌഖ്യത്തെ ക്കുറിച്ചുളള വാദപ്രതിവാദത്താൽ പ്രവാചകനെ വെല്ലുവിളിച്ചിരുന്നു, എന്നാൽ ആ വെല്ലുവിളി വീണതോ പ്രവാചകന്റെ മുന്നിലുണ്ടായിരുന്നതും വിശ്വസ്ഥതയോടെ യോഗങ്ങളെ നടത്തിപ്പോന്നിരുന്ന, റെവറൺണ്ട് എഫ്.എഫ്. ബോസ്വർത്തായിരുന്നു. അനേക സംശാലുക്കളെ അവിടുത്തെ സ്ഥലവാസിയായിരുന്ന ഒരു ബാപ്റ്റിസ്റ്റു മിനിസ്ടർ ഒരുമിച്ചു കൂട്ടുകയും ദിവ്യ രോഗസൌഖ്യത്തിനു വിരോധമായി ഉച്ചരിക്കുകയോ പറയുകയോ മറ്റും ചെയ്തിരുന്നു. ആ സംഭവിക്കാൻ പോകുന്നുണ്ടായിരുന്ന മീറ്റിംഗ് ന്യൂസ്പേപ്പറുകാരിലേയ്ക്കും ചോർന്നു, അതു പെട്ടെന്നു തന്നെ അതിന്റെ പ്രധാന പേജിൽ ഇടം പിടിച്ചു, “മതതത്വശാസ്ത്രത്തിലെ തോൽ ഇന്നു വൈകിട്ട് ഏഴിന്, സാം ഹൂസ്റ്റൺ കൊളീസിമിൽ, പാറിക്കുന്നു.”
ആ സംശയാലുക്കൾ ആ വാദപ്രതിവാദത്തെ ചിത്രീകരിക്കാനായി, റ്റെഡ് കിപ്പർമാൻ ഓഫ് ഡൌഗ്ലസ്സ് സ്ടുടിയോയിലെ, ഒരു വിഗദ്ധ ഫോട്ടോഗ്രാഫറെ വാടകയ്ക്ക് എടുത്തിരുന്നു. ആ വൈകുന്നേര സമയം സഹോദരൻ ബോസ്വർത്തിനോടൊപ്പം നിന്നുകൊണ്ട് ഭീഷണി പ്പെടുത്തുന്നതും ആഢംബരഹീനമായ രീതിയിലും; ഒരെണ്ണം ആ എളിയ സഹോദരന്റെ മുഖത്തേയ്ക്ക് ഒരുവൻ ഇടിക്കുന്ന വിധത്തിലുമായി ആ സംശായലുക്കൾ ഫോട്ടോകൾ എടുത്തിരുന്നു.
സംവാദം ആരംഭിച്ചപ്പോൾ, റെവ. ബോസ്വർത്തു വളരെ വേഗം തന്നെ തിരുവചന ത്തിന്റെ സാക്ഷ്യങ്ങളാൽ ദിവ്യരോഗ സൌഖ്യം തീർച്ചയായതാണ് എന്നു ഒരു ചോദ്യവും ചോദിക്കപ്പെടാൻ കഴിയാത്തവിധം, വെളിപ്പെടുത്തിയശേഷം, തങ്ങളുടെ വിഷമങ്ങളിൽ നിന്നു സൌഖ്യം പ്രാപിച്ച എല്ലാവരോടും എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. ആയിരങ്ങൾ തങ്ങളുടെ കാലുകളിൽ എഴുന്നേറ്റു നിന്നു. അവരുടെ കസേരകളിൽ സൌഖ്യം പ്രാപിച്ചവരായ ജനങ്ങൾ തിരികെ ഇരുന്നതിനു ശേഷം, ഈ നിന്നുകൊണ്ടിരുന്ന നല്ലവരായ ജനങ്ങളിൽ ദിവ്യരോഗസൌഖ്യത്താൽ സുഖം പ്രാപിച്ച് ഈ മനുഷ്യന്റെ സഭയിലെ എത്രപേരുണ്ട് എഴുന്നേൽക്കു. സഭയിലെ മൂന്നുറു വിശ്വാസികൾ കർത്താവായ യേശു അവരോടു ചെയ്ത ദയയെ കാണിക്കാനായി ധൈര്യത്തോടെ എഴുന്നേറ്റു നിന്നു.
അതുകഴിഞ്ഞപ്പോൾ ആ സംശയാലുക്കളുടെ വെല്ലുവിളി ഇങ്ങനെയായി, “ ആ ദിവ്യ രോഗശാന്തി ക്കാരൻ മുന്നിലേയ്ക്ക് വരട്ടെ. അവൻ അതു ചെയ്തു കാണിക്കട്ടെ.” യേശു ക്രിസ്തു മാത്രമാണ് ദിവ്യ രോഗസൌഖ്യം നൽകുന്നതെന്ന് റെവ. ബോസ്വർത്ത് മുമ്പേ തന്നെ വ്യക്തമാക്കിയിരുന്നു, എന്നാലോ സംശാലുക്കളിൽ നിന്നും ആ പൊള്ളയായ സംസാരം വന്നുകൊണ്ടിരുന്നു. അവസാനം സഹോദരൻ ബോസ്വർത്ത് ബ്രദർ ബ്രൺഹാമിനെ പ്രസംഗവേദിയിലേയ്ക്ക് ക്ഷണിച്ചു, അദ്ദേഹം ആ ക്ഷണത്തെ ജനങ്ങളുടെ ആരാവാരങ്ങളോടെ സ്വീകരിച്ചു.
പ്രവാചകനോ, പരിശുദ്ധാത്മാവു നിറവിനാൽ, ഈ താഴെക്കാണുന്ന മറുപടി നൽകി:
എനിക്ക് ആരേയും സൌഖ്യമാക്കാനാകില്ല. ഞാൻ ഇതു പറയട്ടെ. എന്റെ സ്നേഹവതിയായ അമ്മയുടെ വാക്കുകളാണിതു, ഞാൻ കെന്റുക്കി സംസ്ഥാനത്തു ഒരു കുഞ്ഞായി ജന്മമെടുക്കുമ്പോൾ, മാത്രമല്ല അത് എന്റെ ജീവിതത്തിലുടനീളം സാധൂകരിച്ചതുമാണ്, ഒരു പ്രകാശം ആ ചെറിയ എളിയ പഴയ കുടിലിലേയ്ക്ക് കടന്നു വന്നു, അത് അവിടെയായി നിന്നു, അതിനകത്ത് തറയില്ലായിരുന്നു, മാത്രമല്ല ഒരു ജനാല പോലും ഇല്ലായിരുന്നു, അവർക്കു അവിടെ ജനാല എന്നു പറയാനായി ഒരു പഴയ എന്തോ ഒരു വസ്തു ഉണ്ടായിരുന്നു, ഒരു ചെറിയ വാതിലിനെപ്പോലെ, അവർ അതിനെ പ്രഭാതത്തിൽ ഏകദേശം അഞ്ചുമണി നേരത്ത് തുറക്കാനായി തള്ളി, അപ്പോൾ ഈ പ്രകാശം പ്രഭാതം ആയതിന്റെ പ്രതീതിയിൽ ചുറ്റിത്തിരിയാൻ തുടങ്ങി. ആ സമയംമുതൽ, ഇത് എന്നോടൊപ്പമുണ്ട്. അത് ദൈവത്തിന്റെ ഒരു ദൂതനാണ്. അവൻ ഒരു മുനുഷ്യരൂപത്തിൽ കുറച്ചു വർഷങ്ങൾക്കു മുമ്പു എന്നെ സന്ധിച്ചു. സംഭവിച്ച കാര്യങ്ങളെല്ലാം അവൻ എന്നോടു പറഞ്ഞു, മാത്രമല്ല അവയെല്ലാം അവൻ എന്നോടു പറഞ്ഞതുപോലെ തന്നെ പറഞ്ഞു. ഞാൻ ജനിച്ചു വളർന്ന പട്ടണത്തിലേയ്ക്കു പോകാനായി ഞാൻ ആരേയും വെല്ലുവിളിക്കുകയാണ് അതല്ല എവിടെയായാലും ശരിതന്നെ, കർത്താവായ യേശുവിന്റെ നാമത്തിൽ ഞാൻ ഒരു പ്രസ്താവന നടത്തിയാൽ, അത് എപ്രകാരമാണോ പറഞ്ഞിരുന്നത് അപ്രകാരം തന്നെ സംഭവിച്ചിട്ടുണ്ട്.
അദ്ദേഹം ആ വാക്കുകളെ പറഞ്ഞുതീർന്നപ്പോൾ, പരിശുദ്ധാത്മാവ് പ്രസംഗവേദിയിലേക്ക് പതിച്ചു, മാത്രമല്ല പ്രചോദിതനായി ആ ഫോട്ടോഗ്രാഫർ അതിന്റെ ഒരു ചിത്രം എടുത്തു. സഹോദരൻ ബ്രൺഹാം വിനയത്തോടെ ആ പ്രസംഗവേദി വിട്ടുപോയി, എന്നാലും പ്രവാചകന്റെ പ്രസ്താവന ഇങ്ങനെയാണ്, “എനിക്ക് ഇതിലധികം ഒന്നും പറയാനില്ല , കർത്താവ് അതു തെളിയിക്കും.”
ശ്രീമാൻ. കിപ്പർമാന്റെ സഹായി അടുത്ത പ്രഭാതത്തിലെ പേപ്പറിനായി പെട്ടെന്നു ചെന്നു ആ ക്യാമറയിലെ ഫിലിമിനെ കഴുകുകയായിരുന്നു. അയാൾ ആ ഫിലിം കഴുകിയെടുക്കുന്ന ലായനിയിൽ ആദ്യത്തേത് എടുക്കുമ്പോൾതന്നെ എന്തോ ചിലതു വ്യത്യസ്തമായി കണ്ടു. അതു, അതിന്റെ അടുത്ത അഞ്ചു ചിത്രങ്ങളിലും യാതൊന്നും പതിഞ്ഞിട്ടില്ല. അവൻ ആ ലായനിൽ നിന്നും അതിന്റെ അവസാന കോപ്പി എടുക്കുന്നേരം തന്റെ മാർവ്വിടത്തിൽ കൈവെച്ചുകൊണ്ടു പെട്ടെന്ന് മുന്നോട്ട് വീണു. അവിടെ, അവസാന ഫോട്ടോയിൽ, ദൈവത്തിന്റെ പ്രവാചകൻ, വില്യം മാരിയൻ ബ്രൺഹാമിനു മേൽ ആ അഗ്നിസ്തംഭം നിർക്കുന്നതിന്റെ ഫോട്ടോ കാണപ്പെട്ടു.
മോശെയെ നയിക്കുന്ന അഗ്നിസ്തംഭത്തെ യിസ്രായേൽ മക്കൾ സാക്ഷീകരിച്ചിരുന്നു, മാത്രമല്ല ഈ നൂതന കാലത്തെ ജനങ്ങളും അതേ അഗ്നിസ്ഥംഭത്താൽ മറ്റൊരു പ്രവാചകനെ നടത്തുന്നതിന്റെ സാക്ഷികളാണ്.
അമേരിക്കയിലെ എഫ്.ബി.ഐ-യ്ക്കുവേണ്ടി ചോദ്യം ചെയ്യപ്പെടാവുന്ന കാര്യങ്ങളുട രേഖകളെ പരിശോധിക്കുന്നതിൽ വൈദിക്ത്യം നേടിയിട്ടുള്ള ജോർജ്ജ്. ജെ. ലിൻസിയ്ക്കു്, ആ ഫോട്ടോ, കൊടുക്കപ്പെട്ടു, അദ്ദേഹം ആധികാരികമായി ചിത്രത്തെപ്പറ്റി തന്റെ വിദഗ്ദ അഭിപ്രായമെഴുതി. അതിന്റെ ആധികാരികമായി സമർപ്പിച്ച പ്രമാണികത അടുത്ത പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അവിടെവെച്ച് സഹോദരൻ ബ്രൺഹാമിനുമേൽ ഒരു പ്രകാശമുണ്ടായിരുന്നത് വാസ്തവമായിരുന്നു എന്നു ശാസ്ത്രിയമായി തെളിയിച്ചു കൊടുക്കാനാകുന്ന വിധത്തിലെ കംപ്യൂട്ടറുകളോ അതല്ല ഡിജിറ്റൽ ക്യാമറകളോ ഉണ്ടാകുന്നതിനു വളരെ മുമ്പുള്ള കാര്യമാണ്. ഇന്നു അതേ ഫോട്ടോ അമേരിക്കൻ ഐക്യനാട്ടിലെ, തലസ്ഥാനമായ, വാഷിങ്ടൻ ഡി.സി-യിലെ കോൺഗ്രസ്സ് ലൈബ്രറിയിൽ കാണാനാകും.