യോഹന്നാന്‍ 14:12

ആമേന്‍, ആമേന്‍, ഞാന്‍നിങ്ങളോട് പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതു കൊണ്ട് അതിൽ വലിയതും അവൻ ചെയ്യും.

മര്‍ക്കൊസ് 16:17-18

വിശ്വസിക്കുന്നവരാല് ഈ അടയാളങ്ങൾ നടക്കും; എന്റെ നാമത്തില് അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും,

സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നും കുടിച്ചാലും അവര്‍ക്ക് ഹാനിവരികയില്ല; രോഗികളുടെ മേൽ കൈ വെച്ചാൽ അവര്‍ക്ക് സൌഖ്യം വരും എന്നു പറഞ്ഞു.


നമ്മള്‍എല്ലാവരും ബൈബിളിന്റെ താളുകൾ മറിച്ചു നോക്കിയാൽ ദൈവം അത്ഭുത സംഭവങ്ങൾ പ്രവർത്തിച്ചതായി കാണാനാകും: മോശെ ചെങ്കടലിനെ വിഭാഗിച്ചു, ഏലീയാവ് ഒരു ക്ഷാമത്തെ വരുത്തി, യേശു വെള്ളത്തിന്മീതെ നടന്നു, മാത്രമല്ല ശിഷ്യന്മാർ രോഗികളെയും സൌഖ്യമാക്കി.

ബൈബിളിൽ ആയിരക്കണക്കിന് അത്ഭുകാര്യങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. അടയാളങ്ങളും അത്ഭുതങ്ങളും ഉളവാക്കിയിരിക്കുന്നതായി ദൈവം സാക്ഷീകരിക്കുന്നെങ്കിൽ, അവന്റെ അത്ഭുതങ്ങള് ഇന്ന് എവിടെയാണ്? അവന് ബൈബിളിൽ കുഷ്ടരോഗികളെ സൌഖ്യമാക്കിയെങ്കിൽ അവന് ക്യാന്സറിനെ സൌഖ്യമാക്കാനാകുമോ? മലേറിയേയും എയ്ഡ്സിനെയും പറ്റി എന്താണ്? അവൻ ഇന്നും ഒരു അത്ഭുതം പ്രവൃത്തിക്കാനാകുമോ? അതെ, ദൈവം ഇന്നും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു, വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും.

ഇപ്പോൾ, നോക്കൂ കൂട്ടുകാരെ, ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോർജ്ജിനെപ്പറ്റി ചിന്തിച്ചുനോക്കൂ, ഞങ്ങൾ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചപ്പോൾ, അദ്ദേഹത്തിന് അനേകം മാംസപേശികൾ കട്ടിയാകുന്ന രോഗത്തിൽ നിന്നും വിടുതലുണ്ടായി. ഫ്ലോറെൻസെ നൈറ്റിംഗേളിനെക്കുറിച്ച് ചിന്തിക്കൂ, (റെഡ് ക്രോസിന്റെ സ്ഥാപിക, അവളുടെ അമ്മൂമ്മയാണ്), ഏകദേശം അറുപത് പൌണ്ട് ഭാരമേ ഉണ്ടായിരുന്നുള്ളൂ, ചെറുകുടലിന്റെ ആദ്യ ഭാഗത്തായി ക്യാൻസർ ബാധിച്ച് അവിടെ വിദൂരത്ത് കിടന്നിരുന്നു. ഒരു കുറു പ്രാവ് കുറ്റിക്കാട്ടിനിടയിൽ നിന്നും അവിടേയ്ക്ക് പറന്നു വന്നു, അപ്പോൾ അവിടെ ദൈവത്തിന്റെ ആത്മാവ് ഇറങ്ങി വന്നിട്ട് പറഞ്ഞു, “കർത്താവ് ഇപ്രകാരം അരുളിചെയ്യുന്നു, അവൾ ജീവിക്കും.” മാത്രമല്ല അവൾക്ക് ഭാരം നൂറ്റമ്പത് പൌണ്ടായിത്തീരുകയും പൂർണ്ണ ആരോഗ്യവതിയുമായി തീർന്നിരിക്കുന്നു.

വർഷങ്ങൾ വർഷങ്ങൾ, അറുപത്തിയാത് വർഷത്തോളം കസേരകളിലും കിടക്കകളിലുമായി കെട്ടപ്പെട്ടിരുന്ന കോൺഗ്രുകാരനായിരുന്ന ഉപ്ഷായെക്കുറിച്ച് ചിന്തിക്കൂ. ഒരു നിമിഷത്തിനുള്ളിൽ തന്നെ തന്റെ കാലുകളിൽ എഴുന്നേറ്റു നിന്നു, കെട്ടിടത്തിലുടനീളം ഓടി, തന്റെ പാദങ്ങളിൽ തൊട്ടുനോക്കി, തികച്ചും പൂർണ്ണമായും സൌഖ്യമാക്കപ്പെട്ടു.

സൌഖ്യം പ്രാപിച്ച ആയിരമായിരക്കണക്കിന് ജനങ്ങളെക്കുറിച്ച് ചിന്തിച്ച് നോക്കൂ. നാം മരിക്കുന്നതുവരെ നാം എന്തിന് ഇവിടെ ഇരിക്കണം? നമുക്ക് അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാം.

നിങ്ങൾ ആവശ്യക്കാരനോ രോഗിയോ ആണോ വിശ്വാസമുണ്ടായിരിക്കുക. യേശുക്രിസ്തു ഇന്നലെയും, ഇന്നും, എന്നെയ്ക്കും അനന്യൻ എന്നു ബൈബിൾ പറയുന്നു, അതിനാൽ അവൻ രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഒരു അത്ഭുതം ചെയ്യാനാകുമെങ്കിൽ, അവന് അതേ കാര്യം ഇന്നും ചെയ്യാനാകും. നാം വിശ്വസിക്കാൻ കഴിയുമെങ്കിൽ, നമുക്ക് സൌഖ്യമുണ്ടാകുമെന്ന് അവൻ വാഗ്ദത്തം ചെയ്തിട്ടുണ്ട്.

വില്ല്യം ഡി.ഉപ്ഷാ

അമേരിക്കൻ ഐക്യനാട്ടിൽ എട്ട് വർഷം, തെരെഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ പ്രവൃത്തിക്കയും, 1932-ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും നിന്നു. അയാൾ ഒരു കുട്ടിയായിരിക്കുമ്പോൾ തന്നെ കൃഷിടിയത്തിൽ വെച്ചുണ്ടായ ഒരു അപകടം തളർവാതരോഗത്താൽ പീഢിതനായി, മാത്രമല്ല അയാൾ അറുപത്തിയാറ് വർഷങ്ങൾ ഊന്നുവടിയുടെ സഹായമോ അതല്ലെങ്കിൽ വീൽചെയറുകളിലോ ആയിരുന്നു. 1951-ൽ അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിക്കയും തന്റെ ബാക്കിയുള്ള ജീവിതകാലം നടക്കുകയും ചെയ്തു.

 
ഫ്ലോറെൻസെ നൈറ്റിംഗേൾ

ഫ്ലോറെൻസെ നൈറ്റിംഗേൾ കുടലിന്റെ അഗ്രത്തിൽ ടേർമിനൽ ക്യാൻസർ ബാധിച്ചിരുന്ന പ്രശസ്തി യാർജ്ജിച്ച ഒരു നേഴ്സിന്റെ അകന്ന ബന്ധുവായിരുന്നു. അവൾ തന്റെ ചിത്രത്തെ അവളുടെ ജീവനെ ക്യാൻസർ അവസാനമായി എടുക്കുന്നതിനുമുമ്പ്, തനിക്ക് ശക്തമായ പ്രാർത്ഥനയ്കു് വേണ്ടി അയച്ചു തന്നു. നിങ്ങൾക്ക് കാണാനാകുന്നതുപോലെ, കർത്താവായ യേശു അവളെ 1950-ൽ സൌഖ്യമാക്കുന്നതിനു മുമ്പ്, അവൾ മരണത്തിന്റെ വക്കോളം എത്തിയിരുന്നു. അടുത്ത ചിത്രം സൌഖ്യം പ്രാപിച്ചപ്പോൾ എടുത്തതാണ്, മാത്രമല്ല ദൈവം ഇപ്പോഴും സൌഖ്യമാക്കുന്നു എന്ന സാക്ഷ്യത്തിനായിട്ടാണ് ഈ ചിത്രം അയച്ചു തന്നത്.


ട്രിസ് ഗ്രിഫിൻ

ട്രിസ് ഗ്രിഫിൻ 2013-ന്റെ ആദ്യപാദങ്ങളിൽ പുറംവേദന ഉണ്ടായതിനാൽ ഡോക്ടറുടെ ഓഫീസിലേയ്ക്ക് പോയി, അത് അവളുടെ ക്യാൻസറുമായുള്ള യുദ്ധത്തിൽ വീണ്ടും വന്നുഭവിച്ചു എന്നു അവൾ ഭയപ്പെട്ടു. ഒരു MRI-ൽ അവളുടെ ഹൃദയത്തിൽ ഒരു “വലിയ രക്തധമിനി മുറിഞ്ഞു പോയി എന്ന്” കാണിച്ചു, അതിനാൽ ഡോക്ടർമാർ അവരെ മറ്റു ടെസ്റ്റുകൾക്കും വിധേയയാക്കുകയും അടുത്ത ദിവസം തന്നെ അടിയന്തരമായി പരിഗണിച്ചുകൊണ്ട് ശസ്ത്രക്രീയ്ക്ക് നിശ്ചയിക്കയും ചെയ്തു. ഈ ചിത്രത്തിലെ ഹൃദയത്തിന്റെ മുകളിലൂടെയുള്ള വര അത് ഒരു പൊട്ടൽ സംഭവിച്ചതാകാം എന്നും ആ പിളർപ്പിനാൽ വളരെ പെട്ടെന്ന് തന്നെ മരണം സംഭവിക്കാം എന്നും ഏകദേശം തീർച്ചപ്പെടുത്തി.

അടുത്ത ദിവസം, വിശ്വാസികൾ അവൾക്കായി പ്രാർത്ഥിച്ചു, വീണ്ടും, ഡോക്ടർമാർ അവളെ ആ പൊട്ടൽ ഉണ്ടായ ഭാഗം ശസ്ത്രക്രീയ നടത്തുന്നതിനു മുമ്പായി മറ്റൊരു CT സ്കാൻ എടുത്തു പരിശോധിച്ചു. ഈ സമയത്ത്, ചിത്രം തികച്ചും ആരോഗ്യമുള്ള ഒരു ഹൃദയത്തെ കാണിച്ചു. പരിഭ്രമിച്ചും കൊണ്ട് ആ ശസ്ത്രക്രീയ ചെയ്യാൻ വന്ന ഡോക്ടർ പറഞ്ഞു, ശ്രീമതി. ഗ്രിഫിൻ, “എനിക്ക് നിങ്ങളോട് എന്തു പറയണമെന്നറിയില്ല. നിങ്ങൾക്ക് ഒരു രക്തധമിനിയുടെ പൊട്ടലുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ എല്ലാ തെളിവുകളും പോയ്ക്കഴിഞ്ഞിരിക്കുന്നു,” പ്രാർത്ഥനയ്ക്കു മുമ്പും അതിനു ശേഷവുമുള്ള എല്ലാ ചിത്രങ്ങളെയും അയാൾ അവളെ കാണിച്ചു. “നിങ്ങൾക്ക് പോകാൻ സ്വാതന്ത്ര്യമുണ്ട്, അതു മാത്രവുമല്ല ക്യാൻസറിന്റെ ഒരു അടയാളവുമില്ല. നിങ്ങൾ പൂർണ്ണ ആരോഗ്യവതിയാണ്.”

 

പൊട്ടലുണ്ടായ ഭാഗത്തേയ്ക്ക് ഡോക്ടർ ആരോ കൊടുത്തിരിക്കുന്നു, അത് ചിത്രത്തിന്റെ മദ്യത്തിലായി ഇരുണ്ടു കാണുന്നിടമാണ്. അതിനു കുറുകെയുള്ള വര അത് പൊട്ടൽ അഥവാ “ധമിനിയിലെ പൊട്ടലാണ്” അതിന് അത്യഹിതമായി ശസ്ത്രക്രീയ ആവശ്യമായിരുന്നു മാത്രമല്ല അത് പ്രധാന ധമിനിയിലെ പൊട്ടലായിരുന്നു. അടുത്ത ദിവസം എടുത്ത രണ്ടാമത്തെ ഒരു സ്കാനാണ്. ഇതിൽ ആ പൊട്ടൽ തീർത്തും അപ്രത്യക്ഷമായിരിക്കുന്നു പിന്നെ ഒരിക്കലും വന്നിട്ടുമില്ല.

പരാമർശങ്ങൾ

സങ്കീർത്തനം 103:2-3

എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.

അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;

യെശയ്യാവ് 53:5

എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെ മേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്ക് സൌഖ്യം വന്നുമിരിക്കുന്നു.

മാർക്കൊസ് 16:17

വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും; എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;

ലൂക്കൊസ് 17:6

അതിന്നു കർത്താവ് പറഞ്ഞത്: നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞ് കടലിൽ നട്ടുപോക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.

യോഹന്നാൻ 14:12

ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും.

1 തെസ്സലൊനീക്യർ 1:5

ഞങ്ങളുടെ സുവിശേഷം വപചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും, ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നത്; നിങ്ങളുടെ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുല്ലോ.

എബ്രായർ 2:3-4

കർത്താവ് താൻ പറഞ്ഞു തുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ;

നമുക്ക് ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?

എബ്രായർ 13:8

യേശുക്രിസ്തു ഇന്നലെയും, ഇന്നും, എന്നെന്നേക്കും അനെന്ന്യൻ തന്നേ.

യാക്കോബ് 5:15

എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോട് ക്ഷമിക്കും.

1 പത്രൊസ് 2:24

നാം പാപം സംബന്ധിച്ച് മരിച്ചു നീതിക്കു ജിവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്ക് സൌഖ്യം വന്നിരിക്കുന്നു.